prasanna-
ശ്രീ നാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ വിമൻസ് സ്റ്റഡി സെന്ററിന്റെയും ഒപ്പം എന്ന സംഘടനയുടെ സമന്വയ പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിലിംഗിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഒപ്പം സംഘടന പ്രസിഡന്റും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒഫ് ബിഹേവിയറൽ സയൻസിന്റെ മുൻ പ്രൊഫസറും ഡയറക്ടറുമായ ഡോ. റസീന പത്മം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീ നാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ വിമൻസ് സ്റ്റഡി സെന്ററിന്റെയും ഒപ്പം എന്ന സംഘടനയുടെ സമന്വയ പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിലിംഗിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഒപ്പം സംഘടന പ്രസിഡന്റും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒഫ് ബിഹേവിയറൽ സയൻസിന്റെ മുൻ പ്രൊഫസറും ഡയറക്ടറുമായ
ഡോ. റസീന പത്മം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്ത്രീസുരക്ഷാ ഓഫീസർ പ്രസന്നകുമാരി മുഖ്യ പ്രഭാഷണം നടത്തി. ഒപ്പം സംഘടന സെക്രട്ടറി ഡോ. ശ്രീലേഖ, സൈക്കോളജിസ്റ്റുമാരായ പണിക്കർ എം. ജേക്കബ്, സാറാ തോമസ്, ലിൻസി മിനിഷ്, ഡോ. സി. അനിതാശങ്കർ എന്നിവർ ക്ളാസെടുത്തു. ബയോ സയൻസ് മേധാവി പ്രൊഫ. എസ്. സീത സ്വാഗതവും വിമൻസ് സ്റ്റഡി സെന്റർ കോ ഓർഡിനേറ്റർ ധന്യ മോഹൻദാസ് നന്ദിയും പറഞ്ഞു.