savinsathyan

എഴുകോൺ: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിലും സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ വിതരണം നടത്താത്തതിലും പ്രതിഷേധിച്ച് എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ മവേലി സ്റ്റോറിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ് അദ്ധ്യക്ഷനായി. എഴുകോൺ നാരായണൻ, അഡ്വ.രതീഷ് കിളിത്തട്ടിൽ, ബിജു ഫിലിപ്പ്, പി.എസ്.അദ്വാനി, സുനിൽകുമാർ, മുരളീധരൻ, ആതിര ജോൺസൺ, ബീന മാമച്ചൻ, പ്രസന്ന തമ്പി,രാധിക, ജയലക്ഷ്മി, സുസൻ വർഗീസ്, ടി.ജെ.അഖിൽ, പ്രസാദ് കാരുവേലിൽ, രാജു വാളായ് ക്കോട്, തങ്കച്ചൻ കരിപ്പുറം, സോമരാജൻ, ബാബു, വിജയൻ, ശ്രീകുമാരി സെൻ, കുമാർ, ജോൺസൺ എന്നിവർ സംസാരിച്ചു.