നവകേരള സദസിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന സഹകാരി സംഗമം സഹകരണ ഓഡിറ്റ് ഡയറക്ടർ കെ. എസ്. ഷെറിൻ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി : നവകേരള സദസിന്റെ ഭാഗമായി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകാരി സംഗമം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന് സമീപത്തെ നവ കേരള സ്ക്വയറിൽ നടന്ന പരിപാടി സംസ്ഥാന സഹകരണ ഓഡിറ്റ് ഡയറക്ടർ കെ.എസ്.ഷെറിൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ എ.ആർ.രമേഷ് വിഷയാവതരണം നടത്തി. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായി. സഹകരണ ജോയിന്റ് രജിസ്ട്രാർ എം. അബ്ദുൽഹാലിം, ഹാരീസ്, വി. പി. ജയപ്രകാശ് മേനോൻ, വി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ ആർ .സോമൻ പിള്ള ഉപഹാരം കൈമാറി.