d

പുനലൂർ: മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു. പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്‌ട്രോഗ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണം അയ്യപ്പഭക്തർ തലച്ചുമടായി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ എത്തിച്ചു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ, പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ പി.ദിലീപ് കുമാർ എന്നിവരുടെ സാന്നിദ്യത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. തിരുവാഭരണ ഘോഷയാത്ര പുനലൂർ ടി.ബി. ജംഗ്ഷൻ, കലയനാട്, ഇടമൺ ​34, ഉറുകുന്ന്, ഒറ്റക്കൽ, തെന്മല, ഇടപ്പാളയം,പാലരുവി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ശേഷം ആര്യങ്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും കോട്ടവാസൽ കറുപ്പസ്വാമി കോവിലിലെ സ്വീകരണം ഏറ്റ് വാങ്ങിയ ശേഷം ചെങ്കോട്ട വഴി തെങ്കാശി ക്ഷേത്രത്തിൽ എത്തി, തമിഴ്‌നാട് പൊലിസിന്റെ അകമ്പടിയോടെ തിരിച്ച് മേക്കര വഴി അച്ചൻകോവിൽ ക്ഷേത്രത്തിലും എത്തിച്ചേർന്നു.

ദേവസ്വം ഉദ്യോഗസ്ഥർ,ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, അയ്യപ്പസേവാസമതി, പൊലീസ്, കെ.എസ്.ആർ.ടി.സി,ഓട്ടോറിക്ഷാ തൊഴിലാളികൾ, നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനൾ എന്നിവർ പങ്കെടുത്തു.

.