ikk

പാരിപ്പള്ളി: കല്ലുവാതുക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുവാതുക്കൽ സപ്ലൈകോ ഔട്ലെറ്റിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി. പ്രതീഷ്‌ കുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു വിശ്വരാജൻ അദ്ധ്യക്ഷനായി. കല്ലുവാതുക്കൽ പഞ്ചായത്ത് യു.ഡി.എഫ് മണ്ഡലം ചെയർമാൻ വട്ടകുഴിക്കൽ മുരളി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പാറയിൽ മധു സ്വാഗതം പറഞ്ഞു. കെ.എസ്.എസ്.പി.എ ചാത്തന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ കല്ലുവാതുക്കൽ അജയകുമാർ,അന്നമ്മ ചാക്കോ, പാറയിൽ രാജു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ നീന റെജി, കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡന്റ്‌ സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അജിത് ലാൽ, അശ്വതി, ഉഷ രാജേന്ദ്രൻ, ഇന്ദിരാ ഭായ്, സുധാകരൻ കുളത്തൂർക്കോണം, ഷാജിലാൽ, ജെ. ചാക്കോ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആസാദ്‌ സത്താർ നന്ദി പറഞ്ഞു.