
കൊല്ലം: ഇടത് - വലത് മുന്നണികൾക്ക് മൂന്നാം ബദലായി ദേശീയ ജനാധിപത്യ സഖ്യം ശക്തിയാർജ്ജിച്ചെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.
എൻ.ഡി.എയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിക്കും എൻ.ഡി.എയ്ക്കും ഒപ്പം എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു എന്നതിന്റെ സൂചനയാണ് ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പ് വിജയം.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. എൻ.ഡി.എ ജില്ലാ ചെയർമാൻ ബി.ബിഗോപകുമാർ അദ്ധ്യക്ഷനായി. കൺവെൻഷനിൽ ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ,
നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ രൻജിത് രവീന്ദ്രൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത് എന്നിവർ സംസാരിച്ചു.