dogbite

കൊല്ലം: കഴുത്തി​ൽ ചങ്ങലയോടെ റോഡി​ൽ അലഞ്ഞുതി​രി​ഞ്ഞു നടന്ന നായ യുവതി​യെ കടി​ച്ചു. മയ്യനാട് ആലുംമൂട് തേപ്പാംതറ വീട്ടിൽ സുബിനയ്ക്കാണ് (29) കടിയേറ്റത്. ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. കാൽമുട്ടിലും കാലിനും കടി​യേറ്റിട്ടുണ്ട്. ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതമായതിനാൽ സ്വകാര്യ മെഡി. ആശുപത്രി​യി​ലേക്കു മാറ്റി​.

രണ്ടാഴ്ചയിലേറെയായി നായ റോഡിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്. വീടി​നു സമീപത്തു വച്ചാണ് സുബിനയെ നായ ആക്രമി​ച്ചത്.