sub
അച്ചൻകോവിൽ പി.എച്ച്.സി സബ് സെന്റർ പ്രവർത്തനമാരംഭിച്ചു

ആര്യങ്കാവ് : 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ അച്ചൻകോവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സേവനം സജ്ജമായി. മണ്ഡലകാലത്തോടനുബന്ധിച്ച് അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന നിരവധി ഭക്ത ജനങ്ങൾക്ക് ആശ്വാസമേകും വിധത്തിലാണ് പ്രാഥമികാരോഗ്യ ഉപകേന്ദ്രം പ്രവർത്തിക്കുക. മണ്ഡലകാലത്തെ തിരക്ക് മുൻകൂട്ടി കണ്ടു ദേവസ്വം ബോർഡ് വക കെട്ടിടത്തിലാണ് താത്കാലികമായി ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വരുന്നത്.
ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ ദൈനംദിന സേവനങ്ങൾ സബ് സെന്ററിൽ നിന്ന് ലഭ്യമാകും.
അച്ചൻകോവിൽ സബ് സെന്ററിൽ ചേർന്ന ചടങ്ങിൽ ഡോ.അൻവർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനീറ്റ, അജിത, പ്രിനിൽ, സന്ദീപ്, ബിജുലാൽ പാലസ്, ഉണ്ണി പിള്ള, സനു, പ്രശാന്ത് എന്നിവർ സംസാരിച്ചു.