കൊ​ല്ലം: ന​വ​കേ​ര​ള​ സ​ദ​സിൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാർ​ക്കും വ്യാ​പാ​രി​ക​ളു​ടെ​യും വ്യ​വ​സാ​യി​ക​ളുടെ​യും സേ​വ​ന​ദാ​താ​ക്ക​ളു​ടെയും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങൾ ഉൾ​പ്പെ​ടു​ത്തി നി​വേ​ദ​നം നൽ​കാൻ യു​ണൈ​റ്റ​ഡ് മർ​ച്ചന്റ്‌​സ് ചേം​ബർ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
സി.പി.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്റെ ​നി​ര്യാ​ണ​ത്തിൽ യോ​ഗം അ​നു​ശോ​ചിച്ചു. ജി​ല്ലാ പ്ര​സി​ഡന്റ് നി​ജാം​ബ​ഷി അ​ദ്ധ്യ​ക്ഷ​നായി. ജി​ല്ലാ ജ​ന​റൽ സെ​ക്ര​ട്ട​റി ആ​സ്റ്റിൻ ബെ​ന്നൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ റൂ​ഷ.പി.കു​മാർ, ഡി.മു​ര​ളീ​ധ​രൻ, എം.സി​ദ്ദി​ക്ക് മ​ണ്ണാന്റ​യ്യം, നാ​സർ നൈ​സ്, നി​ഹാർ വേ​ലി​യിൽ, ന​വാ​സ്, ഫൗ​സി​യ തേ​വ​ല​ക്ക​ര, റ​ഹിം മു​ണ്ട​പ്പ​ള്ളി, ഷി​ഹാൻ​ബ​ഷി, സു​ധീ​ഷ് കാ​ട്ടും​പു​റം, നൗ​ഷാ​ദ്, സൂ​ഫി കൊ​തി​യൻ​സ്, എ​സ്.വി​ജ​യൻ, മു​സ്​ത​ഫ, വി​ജ​യ​കു​മാർ, ചി​ദം​ബ​രം, മു​ജീ​ബ്, നു​ജൂം ​കി​ച്ചൻ​ഗാ​ല​ക്‌​സി, നാ​സർ ക​യ്യാ​ല​ത്ത്, അ​രു​ണൻ, പ്ര​സ​ന്നൻ, മാ​ഹീൻ തുടങ്ങിയവർ സം​സാ​രി​ച്ചു.