
കൊല്ലം: പുൽക്കൂടും നക്ഷത്രങ്ങളും കേക്കുകളുമൊക്കെയായി ജില്ലയിലെ ക്രിസ്മസ് വിപണി സജീവമായി. വഴിയോരങ്ങളിലും ക്രിസ്ത്യൻ ദേവാലയങ്ങളിലും ദീപാലങ്കാരങ്ങൾ നിറഞ്ഞു.
നക്ഷത്രങ്ങളാണ് ക്രിസ്മസ് വിപണിയിലെ പ്രധാന ആകർഷണം. 30 രൂപയിൽ തുടങ്ങുന്ന പേപ്പർ നക്ഷത്രങ്ങളും 100-150 രൂപയിൽ തുടങ്ങുന്ന എൽ.ഇ.ഡി നക്ഷത്രങ്ങളും വിപണിയിൽ ലഭ്യമാണ്. എൽ.ഇ.ഡി നക്ഷത്രങ്ങളിൽ ബൾബുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിലയും കൂടും.
പേപ്പർ നക്ഷത്രങ്ങളേക്കാൾ എൽ.ഇ.ഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. 160, 200 മുതലാണ് പുൽക്കൂടിന്റെ വില. പൂൽക്കുട്ടിൽ വയ്ക്കുന്ന ഉണ്ണിയേശുവിന്റെ സെറ്റിന് വില 150 ൽ ആരംഭിക്കും. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മറ്റൊന്ന് ക്രിസ്മസ് ട്രീയാണ്. 150 മുതൽ 4000 രൂപ വരെയുള്ള ക്രിസ്മസ് ട്രീകൾ ലഭ്യമാണ്. പുല്ലിന്റെ അളവും പൊക്കവുമാണ് വിലയിലെ ഘടകം. ക്രിസ്മസ് അപ്പൂപ്പന്റെ വസ്ത്രത്തിന്റെ വില 200-300 രൂപയിൽ ആരംഭിക്കും. 10 രൂപ മുതൽ വിലയുള്ള ക്രിസ്മസ് തൊപ്പികളും ലഭ്യമാണ്.
മധുരം പകരാൻ കേക്കുകൾ
കേക്കുകളുടെ വൈവിദ്ധ്യമാണ് മറ്റൊരു ആകർഷണം
പ്ളം കേക്കുകളാണ് കൂടുതൽ വിറ്റുപോകുന്നത്
നോർമൽ, പ്രീമിയം, റിച്ച് പ്ളം കേക്കുകളാണ് വിപണിയിലുള്ളത്
വാനില, ഐസിംഗ്, ചോക്ളേറ്റ് ട്രഫൾ, വാൻചോ, ബട്ടർസ്കോച്ച്, റെഡ് ബീ, വിവിധ പഴങ്ങൾ ചേർന്നത്, മിൽകി ബട്ടർ സ്കോച്ച്, കാരമൽ ബട്ടർ സ്കോച്ച്, നട്ടി ബട്ടർ സ്കോച്ച്, മുട്ട ചേരാത്ത എഗ് ഫ്രീ കേക്കുകളും ലഭ്യം
ബട്ടർ, ഗീ, വില അൽപ്പം കൂടിയ ചീസ് കേക്കുകളും ലഭിക്കും
പ്ളം കേക്ക്
നോർമൽ ₹ 325
പ്രീമിയം ₹ 375
റിച്ച് ₹ 425
ക്രിസ്മസിന് മുമ്പുള്ള അവസാന ആഴ്ച കച്ചവടം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. എങ്കിലും വിദ്യാർത്ഥികൾക്ക് അവധി തുടങ്ങുന്നതോടെ കച്ചവടം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
കച്ചവടക്കാർ