കൊല്ലം: കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കുചേലദിനം അവൽക്കിഴി സമർപ്പണ ദിനമായി 20ന് ആചരിക്കും. ധനസൗഭാഗ്യത്തിന് നാണയപ്പറ വഴിപാടും വിശേഷാൽ തൃക്കൈവെണ്ണ നിവേദ്യവും സമർപ്പണ പൂജയും മേൽശാന്തി കുട്ടൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 7 മുതൽ ക്ഷേത്രസന്നിധിയിൽ അവൽക്കിഴി സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി ആമ്പാടി ജഗന്നാഥ് അറിയിച്ചു. ഫോൺ: 9847031868