xxx
ഏരൂർ അലയമൺ മേഖലാ നായർ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ശക്തിപ്രകടനത്തിന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ബി ഗണേഷ് കുമാർ എം.എൽ.എ , സെക്രട്ടറി ജി.അനിൽ കുമാർ, സംഘാടക സമിതി ചെയർമാൻ അനീഷ് കെ.അയിലറ,അറയ്ക്കൽ ബാലകൃഷ്ണപിള്ള തുടങ്ങിയവർ നയിക്കുന്നു

അഞ്ചൽ: ഏരൂർ അലയമൺ മേഖലാ ശക്തിപ്രകടനവും നായർ സംഗമവും നടന്നു. ഏരൂർ, അണുങ്ങൂർ, അലയമൺ, ആനക്കുളം, തുമ്പോട്, കണ്ണങ്കോട്, അയിലറ ഇളവറാംകുഴി, കരുകോൺ, വിളക്കുപാറ, വാർപ്പു കുന്ന് എന്നീകരയോഗങ്ങളിൽ നിന്നും 10 വനിതാ സമാജത്തിൽ നിന്നും 29 സ്വയം സഹായ സംഘങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു ആളുകൾ പങ്കെടുത്തു. ആലഞ്ചേരി മന്നം നഗറിൽ നടത്തിയ നായർ സംഗമം പത്തനാപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ ബി.ഒ. ചന്ദ്രമോഹൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അനിൽ കുമാർ ആർ.ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ചു. സംഘാടക സമിതിചെയർമാൻ
അനീഷ് കെ.അയിലറ,താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ജെ.രാധാകൃഷ്ണപിള്ള,വനിതാ യൂണിയൻ പ്രസിഡന്റ് എസ്.വിജയകുമാരി, സംഘാടക സമിതി സെക്രട്ടറി ജി.ബാലചന്ദ്രൻ പിള്ള,താലൂക്ക് ഭരണസമിതി അംഗങ്ങളായ അശോക് ബി.വിക്രമൻ, ജി.എൽ വിനയകുമാർ, പി.പ്രകാശ് കുമാർ, കെ.അശോകൻ, കെ.സുരേഷ്, ബി.സദാശിവൻപിള്ള, ആർ.വേണുകുമാർ, രഞ്ജിത് രാജൻ, അഡ്വ.അജിത്ത്, കറവൂർ സുരേഷ്, ശിവപ്രസാദ് മംഗലം,
പ്രതിനിധി സഭാംഗങ്ങളായ അറയ്ക്കൽ ബാലകൃഷ്ണപിള്ള, സി.ടി.വേണുഗോപാലൻ നായർ, ആർ. ചന്ദ്രമോഹൻ, കെ.ജി.ശശിധരൻ പിള്ള, വനിതാ യൂണിയൻ സെക്രട്ടറി എസ്.എസ്. ഗീത,എസ്.എച്ച്.ജി. മേഖലാ കോർഡിനേറ്റർ സി.ജി. രാധാമണി അമ്മ., വനിതാ യൂണിയൻ ഭരണ സമിതി അംഗം പാർവതി നായർ, മീഡിയ സെൽ കൺവീനർ എം.മനോജ്‌ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ആലഞ്ചേരി ശാഖ, മലങ്കര കത്തോലിക്ക സഭ അഞ്ചൽ ഇടവക എന്നിവയുടെ നേതൃത്വത്തിൽ നായർ സംഗമത്തിൽ പങ്കെടുത്തവർക്ക് ശീതള പാനീയങ്ങൾ വിതരണം ചെയ്തു.