കൊട്ടിയം: മുഖത്തല ബ്ലോക്ക് റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗവും മുതിർന്ന സംഘാംഗങ്ങളെ ആദരിക്കലും മെരിറ്റ് അവാർഡ് വിതരണവും സഹകരണ വകുപ്പ് യൂണിറ്റ് ഇൻസ്പെക്ടർ സിംലി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ആർ. മണി, ഉമയനല്ലൂർ തുളസീധരൻ, തറയിൽ കരുണാകരൻ, ഡി. ബാബു, ഷെരീഫ് കുട്ടി, സുവർണകുമാരി, ലളിത, ശോഭാ കുമാരി, സെക്രട്ടറി എസ്. സജി എന്നിവർ സംസാരിച്ചു. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംഘം പ്രതിനിധി തറയിൽ കരുണാകരനെയും അഞ്ചാലുംമൂട് ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് ജെ.അലോഷ്യസ്, എ.റഷീദ് കുട്ടി, കെ.മോഹൻദാസ്, കെ.ബാബു, ഹാഷിർ, രാജൻ, അഹമ്മദ് കുഞ്ഞ്, ദിവാകരൻ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. സംഘാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി.