ഓച്ചിറ : ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സപ്ലൈകോ ഔട്ട് ലെറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി അംഗം തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസാർ എ.മലബാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ.സുനിൽ കുമാർ, അയ്യാണിക്കൽ മജിദ് എൻ.കൃഷ്ണകുമാർ , എ.ഗോപിനാഥൻ പിള്ള , മീരാ സജി, കയ്യാലത്തറ ഹരിദാസ് , ബി.സെവന്തികുമാരി , എസ്.ഗീതാകുമാരി , സത്താർ ആശാന്റയ്യത്ത് എന്നിവർ സംസാരിച്ചു.