ചവറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചവറ ബ്ലോക്ക് കമ്മിറ്റി നടപ്പാക്കുന്ന കൈത്താങ്ങ് ഭവന പദ്ധതിയുടെ കല്ലിടീൽ കർമ്മം നീണ്ടകര ടാഗോർ നഗറിൽ പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ നിർവഹിച്ചു. അടച്ചുറപ്പ് ഇല്ലാത്ത ഒരു വീട്ടിൽ കഴിഞ്ഞിരുന്ന വിധവയും അവരുടെ വിധവയായ മകളും അവരുടെ 16 വയസുള്ള മകളും 13 വയസുള്ള മകനും അടങ്ങുന്ന നിർദ്ധന കുടുംബത്തിനാണ് വീട് വെച്ച് നൽകുന്നത്. ചടങ്ങിൽ നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത്, കെ .എസ് .എസ് .പി .യു സംസ്ഥാന സെക്രട്ടറി എസ്. വിജയധരൻ പിള്ള, ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ, ജില്ലാ ട്രെഷറർ കെ. സമ്പത് കുമാർ, ജില്ലാ കമ്മിറ്റിയംഗം യു.ഷമീമാ ബീഗം , പഞ്ചായത്ത് വാർഡ് അംഗം ബി.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.ശിവപ്രസാദൻ പിള്ള അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി വി.കൊച്ചുകോശി നന്ദി പറഞ്ഞു.