ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി നിർവഹണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ പ്രസിഡന്റ് ടി. ദിജു ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബാഹുലയൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സജീവ് കുമാർ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അംഗങ്ങളായ, ഷൈനി ജോയി, അമൽ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, മീര ഉണ്ണി, രേണുക രാജേന്ദ്രൻ, ഒ.മഹേശ്വരി, എസ് കെ ചന്ദ്രകുമാർ, ടി.എം. ഇക്ബാൽ, ലീലാമ്മ ചാക്കോ, ആർ. സന്തോഷ്, ഷീബ മധു, ശരത്ചന്ദ്രൻ, കെ. ഇന്ദിര, ബീനാരാജൻ, സജീന നജീം, അസി. സെക്രട്ടറി സജീവ് കുമാർ എന്നിവർ സംസാരിച്ചു.