fasiludeen

കടയ്ക്കൽ: കുമ്മിൾ കുന്നിക്കട കോലിഞ്ചിയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് വസ്ത്ര വ്യാപാരി മരിച്ചു. സംബ്രമം ഫായിസ് മൻസിലിൽ ഫസിലുദ്ദീനാണ് (58) മരിച്ചത്.

ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. സംബ്രമത്ത് നിന്ന് കുന്നിക്കടയിലേക്ക് ഓട്ടോ ഓടിച്ച് വരുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കടിയിൽപ്പെട്ട ഫസിലുദ്ദീനെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം പാപ്പാല മുസ്ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. ഭാര്യ: നുസൈബബീവി. മക്കൾ: ഫായിസ്, ഫൈസിന, മുഹ്സിന.