ഓച്ചിറ : വണ്ടിപെരിയറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സർക്കാർ സംവിധാനങ്ങൾക്കെതിരെ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ മുൻ ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസാർ എ.മലബാർ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ്.വിനോദ്, ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ബി.സെവന്തി കുമാരി , ടി.എസ്.രാധാകൃഷ്ണൻ എം.എസ്.രാജു , വിജയഭാനു , എച്ച്.എസ്. ജയ്‌ഹരി, സിദ്ധിഖ്, കെ.കേശവപിള്ള എന്നിവർ സംസാരിച്ചു.