sree
ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് നാലാമത് വാർഷിക പൊതുയോഗം ഗുരു - വൈജ്ഞാനിക അദ്ധ്യാപക പരിശീലകൻ ചേർത്തല എസ്.വിജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ മാനവദർശനം ലോകത്താകമാനം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ആഗോള വൈജ്ഞാനിക കൂട്ടായ്മയായ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് നാലാമത് വാർഷിക പൊതുയോഗം ഗുരു - വൈജ്ഞാനിക അദ്ധ്യാപക പരിശീലകൻ ചേർത്തല എസ്.വിജയമോഹൻ ഉദ്ഘാടനം ചെയ്തു.

മൂർക്കോത്ത് കുമാരൻ മാത്രമല്ല ആയിരക്കണക്കിന് ആളുകളുടെ ജീവചരിത്രങ്ങളിൽ ഗുരുവിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. അവയിലൂടൊക്കെ കടന്നുപോകുമ്പോൾ മഹത്തായ സന്ദേശങ്ങൾ അദ്ദേഹത്തിന്റേതായി കാണാൻ കഴിയും. അവയിൽ ഇന്ന് ഏറെ പ്രസക്തിയുള്ളത് "കാഴ്ചക്കാരനായി നിന്ന് ജീവിതം പാഴാക്കാതെ കാര്യക്കാരനായി ജീവിതം ആസ്വദിക്കുക " എന്ന ഗുരു സന്ദേശമാണ്.

സകല മതങ്ങളുടെയും അടയാളങ്ങൾ ഉൾപ്പെടുത്തി ഗുരുദർശനത്തിന്റെ മഹാ ജ്യോതിയായി പരമാനന്ദം എന്ന പ്രോജക്ടിന് ശില പാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷനായി.

പ്രൊഫ. എസ്.മോഹൻദാസ്, എൻ.ബാബുഷ, അഡ്വ. പി.സുധാകരൻ, സെക്രട്ടറി ഗിരീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും ബഡ്‌ജറ്റ് അവതരണവും നടന്നു.