കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നലെ രാത്രി 8.36ന് കൊട്ടാരക്കരയിലെ രാത്രി വിശ്രമ കേന്ദ്രത്തിലെത്തി. ദേശീയപാതയോരത്തെ ഹൈലാൻഡ് ഹോട്ടലിലെ 301-ാം നമ്പർ മുറിയിലായിരുന്നു വിശ്രമം. മറ്റ് മന്ത്രിമാരിൽ ചിലർക്ക് ഇതേ ഹോട്ടലിൽ മുറികൾ ഒരുങ്ങി. മുഖ്യമന്ത്രിക്ക് ഭക്ഷണം മുറിയിൽ എത്തിച്ചുനൽകി. മന്ത്രി കൃഷ്ണൻകുട്ടിയാണ് ആദ്യം പൊതു തീൻമേശയിൽ എത്തിയത്.
അല്പനേരം ഇരുട്ടിൽ
മുഖ്യമന്ത്രി ഹോട്ടലിൽ എത്തി ലിഫ്ടിൽ മുകളിൽ എത്തിയതും വൈദ്യുതി തടസം നേരിട്ടു. ഒരു മിനിറ്റിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അതുവരെ ഒപ്പമുള്ളവർ മൊബൈൽ ഫോൺ വെളിച്ചം തെളിക്കേണ്ടിവന്നു.