കൊല്ലം: ജില്ലയിലെ കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന സർക്കാർ ദീർഘകാലമായി വിഷയത്തിൽ ഇടപെടുന്നുണ്ട്. അതിന്റെ ഭാഗമായി കശുഅണ്ടി ഉടമകളുടെ യോഗം നിരവധി തവണ വിളിച്ചുചേർത്തു. അതിന് ഫലമുണ്ടായി. വല്ലാതെ തകർച്ചയിലേക്കായിരുന്നു പോയിരുന്നത്. അതിന് കുറേ പരിഹാരം കാണാൻ കഴിഞ്ഞു. പലരും ജപ്തി ഭീഷണിയിലായിരുന്നു. അത്തരം കാര്യങ്ങളിലൊക്കെ ബാങ്കുകളുമായി ചർച്ച നടത്തി നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. ഇനിയും തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.