xmas-
പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടൊരു ക്രിസ്മസ് ട്രീ ഒരുക്കി കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ.

കൊല്ലം : ഇക്കൊല്ലവും വ്യത്യസ്തമായൊരു ക്രിസ്മസ് ട്രീ ആണ് കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്നത്. പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളാണ് ഇത്തവണ ക്രിസ്മസ് ട്രീ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സോഫ്റ്റ്‌ ഡ്രിങ്ക്സിന്റെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ പൊതുസ്ഥലങ്ങളിൽ നിന്നും ബേക്കറികളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ചാണ് വിദ്യാർത്ഥികൾ ഈ മരം ഒരുക്കിയിരിക്കുന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇത്തരം ഒരു ആശയവുമായി പ്രിൻസിപ്പലിനെ സമീപിച്ചത്. നാലര മീറ്റർ ഉയരത്തിലുള്ള ട്രീ നിർമ്മിക്കാൻ വിവിധ വലുപ്പത്തിലുള്ള ആയിരത്തോളം കുപ്പികൾ വേണ്ടി വന്നു. പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്ന ആശയമാണ് ഇവിടെ പ്രയോഗികമാക്കിയിരിക്കുന്നത്. ഇതേ ആശയം ഉപയോഗിച്ചാണ് മുൻവർഷങ്ങളിലും ക്രിസ്മസ് ട്രീ ഒരുക്കിയത്.