ശാസ്താംകോട്ട: കൊല്ലം ജില്ലാ പൊലീസ് സഹകരണ സംഘം അംഗങ്ങൾക്കായി നടത്തി വരുന്ന ക്ഷേമ പദ്ധതികളുടെ ഭാഗമായ സൗജന്യ അപകട ഇൻഷ്വറൻസ് പദ്ധതിയുടെ ധന സഹായം വിതരണം ചെയ്തു.
.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ വിതരണം ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് അദ്ധ്യക്ഷനായി. ഡിവൈ.എസ്.പി ഷരീഫ് മുഖ്യ പ്രഭാഷണം നടത്തി
ജില്ലാ പൊലീസ് സൊസൈറ്റി പ്രസിഡന്റ് ഷൈജു, ബോർഡ് മെമ്പർ ശോഭമണി, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.ചിന്തു, പ്രസിഡന്റ് ശിവേഷ്, ജോയിൻ സെക്രട്ടറി മുജീബ് , ഓഫീസ് അസോസിയേഷൻ ഭാരവാഹികളായ എസ്.നജീം, വി.പി.ബിജു, എസ്.എൽ.സുജിത്ത് എന്നിവർ പങ്കെടുത്തു. ജോലിക്കിടയിലോ അല്ലാതെയോ എന്തെങ്കിലും പരിക്കുപറ്റിയാൽ ജോലിക്ക് ഹാജരാകാൻ കഴിയാതിരുന്ന കാലയളവിൽ ആഴ്ചയിൽ 5000 രൂപ വച്ച് 100 ആഴ്ച വരെ 5 ലക്ഷം രൂപ ലഭിക്കുന്നു. കൂടാതെ അംഗങ്ങൾക്ക് ആകസ്മികമായി അപകടം മരണ സംഭവിച്ചാൽ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ലഭിക്കുന്നതാണ് പദ്ധതി.