ചാത്തന്നൂർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ നടന്ന പ്രവാസി കുടുബ സംഗമം ഡി.സിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. 60 വയസ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും മാസം ഏഴായിരം രൂപ പെൻഷൻ നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രവാസികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ മുൻ എം.പി. എൻ പീതാംബരക്കുറുപ്പ് സമ്മാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് നിജാബ് മൈലവിള അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ, ജനറൽ സെക്രട്ടറി പ്രദീഷ് കുമാർ, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ലത മോഹൻദാസ്, ബിജു പാരിപ്പള്ളി, പാരിപ്പള്ളി വിനോദ്, ആർ.ഡി.. ലാൽ, സുനിൽകുമാർ പൂതക്കുളം, രാധാകൃഷ്ണൻ മുക്കട, സിജി പഞ്ചവടി, സുദർശനൻ കൂനംകുളം, ചന്ദ്രബോസ്, സജീവ് സരസൻ, ബിജു ലാൽ, അനിൽ അക്കാഡമി, ആസാദ് സത്താർ, ബിജു കിഴക്കനേല തുടങ്ങിയവർ സംസാരിച്ചു.