
കൊല്ലം: തെക്കേവിള എസ്.എൻ.വി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് ബാച്ച് സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.ജ്യോതി അദ്ധ്യക്ഷത വഹിച്ചു. കോഴ്സ് കോ ഓർഡിനേറ്റർ ജി.ആർ.കൃഷ്ണകുമാർ, സെക്രട്ടറി ജി.അനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ അജയ് ശിവരാജൻ, എസ്.രാജു, വി.രാജു, എ.സോമൻ, കെ.ബി.കൃഷ്ണരാജ്, എസ്.ആർ.മണിലാൽ എന്നിവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ 1 വരെയാണ് ക്ലാസ്.