pp
എസ്.എൻ.ഡി.പി യോഗം ഏറം 452- ാം ശാഖയിലെ സംയുക്ത കുടുംബയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ : എസ്.എൻ.ഡി.പി യോഗം ഏറം 452- ാം ശാഖയിലെ സംയുക്ത കുടുംബയോഗം നടന്നു. ശാഖാ പ്രസിഡന്റ് ശരത് അദ്ധ്യക്ഷതയിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി ബൈജു സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് വനിതാ സംഘം പ്രസിഡന്റ് ശ്രീജ അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ഹരിദാസൻ , യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ കൗൺസിലർ ബിനിൽകുമാർ ,ഷീലാ മധുസൂതനൻ, ഓമന പുഷ്പാംഗദൻ, ഉദയകുമാരി, വേണു ലാൽ, മേഖലാ ഭാരവാഹികൾ, പ്രാർത്ഥന യോഗം പ്രവർത്തകർ , ശാഖാ എക്സിക്യൂട്ടീവ് പ്രവർത്തകർ, വനിതാ സംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യ രക്ഷാധികാരി പ്രേംജു നന്ദി പറഞ്ഞു.