കൊല്ലം: യുവതിയെ ആക്രമിച്ച കേസി​ൽ അച്ഛനും മകനും പൊലീസ് പിടിയിൽ. കരിക്കോട് വയലിൽ നഗർ രജിത ഭവനത്തിൽ വിനോജ് കുമാർ (49), മകൻ വിവേക് (22) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ദിവസങ്ങൾക്ക് മുൻപ് വി​നോജ് കുമാർ മദ്യപിച്ച് പരാതിക്കാരിയുടെ വീടിന് മുന്നിലെ വഴിയിൽ കിടക്കുകയും വി​വേക് ഇയാളെ പരാതിക്കാരിയുടെ വീട്ടിൽ എടുത്ത് കിടത്തുകയും ചെയ്തു. ഇതി​നെ എതിർത്ത വിരോധത്താൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പ്രതികൾ യുവതിയുടെ വീട്ടിലെത്തി അതി​ക്രമേ കാട്ടുകയായി​രുന്നു. വിനോജ് കുമാർ പതിനഞ്ചിലധികം മോഷണക്കേസുകളിൽ പ്രതിയാണ്. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ദിലീപ്, സി.പി.ഒ ഗോപൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.