velan-

കൊല്ലം: ഭാരതീയ വേലൻ സൊസൈറ്റിയുടെ ആചാര്യൻ രാഘവൻ ശാസ്ത്രിയുടെ അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഭ സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷനായി.

ഡോ. പി.കെ. ഗോപൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മോഹൻ റോയ് മുഖ്യാതിഥിയായി. പി.ആർ. ശിവരാജൻ, എൻ.എസ്. കുഞ്ഞുമോൻ, ബിജു, പി. സുഭാഷ്, അനിത രാജു, കെ.എസ്. ഗ്രഹൺ കുമാർ, ടി.എസ്. രവികുമാർ, ജില്ല പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി.കെ. അജിത് കുമാർ സ്വാഗതവും കൊല്ലം ജില്ല സെക്രട്ടറി ഷീന മുരളി നന്ദിയും പറഞ്ഞു.