photo
പുനലൂരിൽ മുഖ്യമന്ത്രി സംസാരിച്ച് കൊണ്ട് നിന്ന നവകേരള സദസിൻെറ വേദിയിലേക്ക് പാഞ്ഞ് അടുത്ത ഹരിലാലിനെ പൊലിസ് കീഴ്പ്പെടുത്തുന്നു.

പുനലൂർ: പുനലൂരിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിക്കവേ വേദിയിലേക്ക് പാഞ്ഞടുത്തയാളെ പൊലീസ് കീഴ്പ്പെടുത്തി. പുനലൂർ സ്വദേശി ഹരിലാലാണ് വേദിയിലേക്ക് പാഞ്ഞുകയറാൻ ശ്രമിച്ചത്.

ഉദ്ഘാടന പ്രസംഗം പകുതിയോളം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. സദസിൽ നിന്ന് ഹരിലാൽ ചാടിയേഴുന്നേറ്റ് വേദിയിലേക്ക് കുതിക്കുന്നത് കണ്ടപ്പോൾ ജനങ്ങളൊന്നാകെ ആശങ്കയിലായി. എന്നാൽ മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ഹരിലാലിന് നേരെ തിരിഞ്ഞ പ്രവർത്തകരെയും പിന്തിരിപ്പിച്ചു. പരിപാടി അലങ്കോലപ്പെടുത്താൻ ഒരാളെ കയറ്റി വിട്ടതാമെന്നും ആരുടെയും ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ഹരിലാലിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.