കൊല്ലം: എസ്.എൻ കോളേജ് അങ്കണത്തിൽ സ്ഥാപിച്ച ഗുരുമന്ദിര സമർപ്പണം 21ന് വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം ജനറർ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, പി.സുന്ദരൻ, എസ്.എൻ ട്രസ്റ്റ് സ്പെഷ്യൽ ഓഫീസർ പ്രൊഫ. ഡോ. നിഷ ജെ.തറയിൽ, ഡോ. ഗിരീഷ് ഗോപാലകൃഷ്ണൻ, പി.അജിത്ത്, എ.ജസ്റ്റസ്, ഡോ. എസ്.ഷീബ എന്നിവർ സംസാരിക്കും. ഗുരുമണ്ഡപം ആർക്കിടെക്ട് വി.ആർ.ബാബുരാജ്, എസ്.എൻ ട്രസ്റ്റ് എൻജിനിയർ ആർ.രാജേഷ് എന്നിവരെ ആദരിക്കും. കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് സ്വാഗതവും പി.ടി.എ സെക്രട്ടറി യു.അനീശ് നന്ദിയും പറയും.
പുസ്തക പ്രകാശനം
75 വർഷം പൂർത്തിയാക്കുന്ന എസ്.എൻ കോളേജിനെപ്പറ്റി കേരളകൗമുദി തയ്യാറാക്കിയ 'കൊല്ലം എസ്.എൻ കോളേജ്- ഓർമ്മകളിലെ മർമ്മരം' എന്ന പുസ്തകം കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണന് നൽകി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്യും. പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവരുടെ അനുഭവക്കുറിപ്പുകളും കോളേജിന്റെ ചരിത്രവുമാണ് പുസ്തകത്തിലുള്ളത്.