 
എഴുകോൺ : നവ കേരള സദസിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കശുഅണ്ടി തൊഴിലാളികൾ ഐക്യ ദാർഢ്യ ചങ്ങല തീർത്തു. ഇടയ്ക്കിടം നടമേൽ സെന്റ് മേരീസ് കാഷ്യു ഫാക്ടറിയിലാണ് കൊട്ടാരക്കര താലൂക്ക് കശുഅണ്ടി തൊഴിലാളി യൂണിയന്റെ ( സി.ഐ.ടി.യു) നേതൃത്വത്തിൽ തൊഴിലാളികൾ ചങ്ങല തീർത്തത്. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.ബാബുരാജൻ പിള്ള, രാധാമണി, അനിത, രേണുക, സുമ തുടങ്ങിയവർ നേതൃത്വം നൽകി.
കശുഅണ്ടി തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച ഇടതു സർക്കാരിനെ യോഗം അഭിനന്ദിച്ചു.
.