കരുനാഗപ്പള്ളി : വണ്ടിപ്പെരിയാറിലെ പിഞ്ചുകുഞ്ഞിന്റെ ഘാതകന് രക്ഷപ്പെടാൻ അവസരം ഒരുക്കി കൊടുത്ത പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുക് തിരി തെളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സോമരാജൻ അദ്ധ്യക്ഷനായി. എസ്.ജയകുമാർ , നദീറ , കാട്ടിൽ രമണൻ, മുഹമ്മദ് ഹുസൈൻ, എച്ച് .ബഷീർ , രാമചന്ദ്രൻ , ഉണ്ണികൃഷ്ണപിള്ള , എം.ഹാരീസ്, അമ്പിളി രഘു, മുരളി, അഷ്റഫ് തിരുവാലിൽ, ബാബുരാജ് , റഹ്മാൻ, അഷറഫ് , കാട്ടിൽ മൈൻ കുഞ്ഞ്, സബീർ ,കലേശൻ ,ഹാരിസ് ,അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.