കടയ്ക്കൽ: കടയ്ക്കലിൽ നവകേരള സദസിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടയമംഗലം മണ്ഡലം കേന്ദ്രമായ കടയ്ക്കൽ ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന നവകേരള സദസിൽ 9 പഞ്ചായത്തുകളിൽ നിന്ന് മുപ്പതിനായിരത്തോളം ആളുകൾ പങ്കെടുക്കും. രാവിലെ 11 മുതൽ സിവിൽ സ്റ്റേഷൻ ഗ്രൗണ്ടി
ലെ 27 കൗണ്ടറുകളിൽ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. ഭിന്നശേഷിക്കാരടക്കമുള്ളവരുടെ സൗകര്യാർത്ഥം ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. പരാതികളുമായെത്തുന്നവർക്കായി ലഘു ഭക്ഷണ സൗകര്യം ഒരുക്കും ബസ് സ്റ്റാൻഡ് മൈതാനിയിൽ പ്രവേശിക്കാൻ ക ഴിയാത്തവർക്കായി ടൗണിലെ ഏഴ് പ്രധാനകേന്ദ്രങ്ങളിൽ എൽ.ഇ.ഡി വാളുകൾ സ്ഥാപിക്കും. വാർത്താ സമ്മേളനത്തിൽ എസ്. വിക്രമൻ, വിമൽ ചന്ദ്രൻ, എം. നസീർ, എസ്.ബുഹാരി,സാം കെ.ഡാനിയേൽ, എം. എസ്. മുരളി, എം. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഗതാഗത നിയന്ത്രണം

20ന് രാവിലെ 11 മുതൽ നിലമേലിൽ നിന്നും മടത്തറയിലേക്ക് പോകുന്ന വാഹനങ്ങൾ കൊച്ചാറ്റുപുറത്ത് നിന്നും ആൽത്തറമൂട് ചിങ്ങേലി വഴിയും മടത്തറയിൽ നിന്നുള്ള വാഹനങ്ങൾ ചിങ്ങേലി വഴി കൊച്ചാറ്റു പുറത്തെത്തി നിലമേൽ ഭാഗത്തേക്കും പോകണം. രാവിലെ മുതൽ ടൗണിൽ ഒരിടത്തും ഇരുചക്ര വാഹനങ്ങളടക്കം പാർക്ക് ചെയ്യാൻ പാടില്ല. നവകേരള സദസിൽ പങ്കെടുക്കാൻ ആളുകൾ എത്തുന്ന വാഹനങ്ങൾ പാർക്കു ചെയ്യേണ്ട സ്ഥലങ്ങൾ തുടയന്നൂർ മടത്തറ ചിതറ ഭാഗങ്ങളിൽ നിന്നുള്ള വാഹന
ങ്ങൾ മാർക്കറ്റ് ജംഗ്ഷനിൽ ആളുകളെ ഇറക്കി ചിങ്ങേലി സ്കൂൾ ഗ്രൗണ്ടിലും ചിങ്ങേലി മേഖലയിൽ നിന്നുള്ളവരെ സീഡ് ഫാം ജംഗ്ഷനിലിറക്കി ചിങ്ങേലി സ്കൂൾ ഗ്രൗണ്ടിലും അലയമൺ ഇട്ടിവ ഭാഗങ്ങളിൽ നി
ന്നുള്ളവരെ കടയ്ക്കൽ സ്റ്റേഡിയത്തിലിറക്കി വാഹനങ്ങൾ അവിടെ പാർക്കു ചെയ്യണം. വെളിനല്ലൂർ,ഇളമാട്, ചടയമംഗലം മേഖലയിലുള്ളവരെ ആൽത്തറമൂട് തളിനടയിൽ ഇറക്കി കടയ്ക്കൽ ക്ഷേത്ര മൈതാ
നത്തും കുമ്മിൾ മതിര മേഖലയിലുള്ളവരെ സീഡ് ഫാം ജംഗ്ഷനിലിറക്കിയ ശേഷം പള്ളിമുക്ക് മുക്കുന്നം റോഡിന്റെ വശങ്ങളിലും പാർക്ക് ചെയ്യണം . നിലമേലിൽ നിന്നുള്ളവരെ ഹിൽവേ പമ്പിൽ ഇറക്കി
നെഹ്റു സ്കൂൾ കോമ്പൗണ്ടിലും കടയ്ക്ക ൽ പഞ്ചായത്ത് പടിഞ്ഞാറൻ മേഖലയിൽ
നിന്നുള്ളവരെ ഹിൽവേ പമ്പിലിറക്കി ആറ്റു പുറം പുല്ലുപണ ഇണ്ടവിള റോഡിന്റെ ഓര
ത്തും വാഹനങ്ങൾ പാർക്ക് ചെയ്യണം.