കൊല്ലം: ശ്രീനാരായണ കോളേജ് പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പൊളിറ്റിക്കൽ അഡ്മിനിസ്‌ട്രേഷനും സംയുക്തമായി ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. സുസ്ഥിരവും സമാധാനപൂർണവുമായ അന്തർദേശീയ വ്യവസ്ഥയ്ക്ക് വേണ്ടി അന്വേഷണം എന്ന വിഷയത്തിൽ നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് ഉദ്ഘാടനം ചെയ്തു. ഡോ. വിവേകാനന്ദൻ പ്രബന്ധാവതരണം നടത്തി. പ്രൊഫ. ജി.രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷനായി. ഡോ. വി.ഡി.രാധാകൃഷ്ണൻ, ഡോ. ആർച്ച അരുൺ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ജി.എസ്.പ്രീത നന്ദി പറഞ്ഞു.