കൊല്ലം: ജില്ലാ ജയിലിന്റെയും കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൻ സൻസ്ഥാന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ജയിലിൽ അലൂമിനിയം ഫാബ്രിക്കേഷൻ കോഴ്സ് ആരംഭിച്ചു. ജൻശിക്ഷൺ സൻസ്ഥൻ ഡയറക്ടർ നടക്കൽ ശശി ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ.ബി.അൻസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാജയിൽ വെൽഫെയർ ഓഫീസർ എസ്.എസ്. പ്രീതി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ പി.ജയകൃഷ്ണൻ, വിശാൽ തങ്കപ്പൻ, അസി. സൂപ്രണ്ട് സജി ജേക്കബ് എന്നിവർ സംസാരിച്ചു.