കരുനാഗപ്പള്ളി: താലൂക്കിലെ വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള അളവ് തൂക്ക ഉപകരണങ്ങൾ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ പുനപരിശോധന നടത്തി മുദ്ര വെയ്ക്കണമെന്ന് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു. കരുനാഗപ്പള്ളി ഓഫീസിൽ 20, 27 തീയതികളിൽ രാവിലെ 11 മുതലും ഓച്ചിറ, ക്ലാപ്പന ഗ്രാമപഞ്ചായത്തുകളിലെ വ്യാപാരികൾ 26 ന് രാവിലെ 10 മുതലും ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ നേരിട്ട് എത്തി ഉപകരണങ്ങൾ ഹാജരാക്കണം. മുദ്ര ഫീസ് മുൻകൂറായി ഓൺലൈനായി ഒടുക്കിയവർ രസീത് സഹിതം ഉപകരണങ്ങൾ ഹാജരാക്കണം.