പുനലൂർ:നവകേരള സദസിലേക്ക് കരിങ്കൊടിയുമായി പ്രതിഷേധ പ്രകടനം നടത്തിയ 26 യൂത്ത് കോൺഗ്രസ് പ്രവർത്തരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ എസ്.ജെ.പ്രേംരാജ്, സൈജുവർഗീസ്, തൗഫിഖ് ഷെറിൻ അഞ്ചൽ,അനസ് അലി, മുഥുൻ ജോസഫ്, മുഹമ്മദ് റാഫി,റീന ശാജഹാൻ, അഖിലരമേശ്, മോഹൻ, ആകാശ് തുടങ്ങിയ 26ഓളം പേരുടെ നേതൃത്വത്തിലാണ് ചെമ്മന്തൂരിലെ വേദിയിലേക്ക് പ്രതിഷേധ പ്രകടനവുമായി പോകാൻ ശ്രമിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂർ കെ.എസ്.ആർ.ടി.സി ബസ്റ്റ് സ്റ്റാൻഡിന് പടിഞ്ഞാറു ഭാഗത്ത് വച്ചായിരുന്നു നേതാക്കളെ കസ്റ്റഡിയിലെടുത്തത്.ഇതിനിടെ നേതാക്കളെ തടയാൻ ശ്രമിച്ച പൊലീസുമായി വാക്കേറ്റവും ഉന്തും തളളും ഉണ്ടായി . തുടർന്ന് പ്രവർ‌ത്തകർ റോഡ് ഉപരോധിച്ച്.സംഭവം അറിഞ്ഞെത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്,നഗരസഭ പ്രതിപക്ഷനേതാവ് ജി.ജയപ്രകാശ് ,ബ്ലോക്ക് പ്രസിഡ് തേയ് തല മോഹനൻ തുടങ്ങിയ നേതാക്കൾ എത്തി പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിന്റെ നേതൃത്വത്തിലുളള പൊലീസ് എത്തി യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത ശേഷം അഞ്ചൽ, പുനലൂർ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. റോഡ് ഉപരോധിച്ചതിന് കേസ് എടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു.