പുനലൂർ:സമത സൈനിക് ദൾ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചദിന പരിശീലന ക്യാമ്പ് നാളെ കടയ്ക്കാമൺ അംബേദ്ക്കർ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കും.14 ജില്ലകളിൽ നിന്ന് 75 യുവതി, യുവാക്കൾ ക്യാമ്പിൽ പങ്കെടുക്കും. കെ.ബി.ഗണേഷ്കുമാർ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഓർഗനൈസർ അഡ്വ.പിറവന്തൂർ ശ്രീധരൻ അദ്ധ്യക്ഷനാകും. പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.പ്രകാശ് ദാർശനിക്, ചന്ദ്രബാബു , ജി.ആലപ്പി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. 24ന് ക്യാമ്പ് സമാപിക്കും.