പരവൂർ: ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ തീം സോംഗിന്റെ സി.ഡി കവി കുരീപ്പുഴ ശ്രീകുമാർ സംഘാടകസമിതി പ്രവർത്തകനായ കെ. സേതുമാധവന് നൽകി പ്രകാശനം ചെയ്തു. പരവൂർ നഗരസഭ വൈസ് ചെയർമാൻ സഫറുള്ള അദ്ധ്യക്ഷത വഹിച്ചു. സുവർണൻ പരവൂർ സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ശ്രീലാൽ, വി അംബിക മുൻ ജില്ലാ പഞ്ചായത്തംഗം വി. ജയപ്രകാശ് ആനയടി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ആർ.എം. ഷിബു രചിച്ച തീംസോംഗിന്റെ സംഗീതവും ആലാപനവും സതീഷ് വിശ്വമാണ് നിർവഹിച്ചത്.