കൊല്ലം: കലാദീപം മാസികയുടെ നേതൃത്വത്തിൽ കേരളത്തിലെ കലാ - സാംസ്കാരിക - സാമൂഹിക - പത്രപ്രവർത്തന മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകിവരുന്ന കലാദീപം അവാർഡ് വിതരണം ഇന്ന് കൊല്ലം ലൈബ്രറി സരസ്വതി ഹാളിൽ നടക്കും.

സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാങ്ങാട് സുബിൻ നാരായണൻ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യ പ്രഭാഷണം നടത്തും. കലാദീപം ഡയറക്ടർ കെ.സി.ഷിബു, ഫിലിം ആർട്ടിസ്റ്റ് ടോണി ആന്റണി, ഫിലിം ഡയറക്ടർ റോയി മാത്യു മണപ്പള്ളി എന്നിവർ പങ്കെടുക്കും. 2023 ലെ കലാദീപം ഷോർട്ട് ഫിലിം പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.