കൊല്ലം: കശുഅണ്ടി പരിപ്പിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നവകേരള സദസ് പ്രമാണിച്ച് കൊല്ലം ചിന്നക്കടയിൽ ആരംഭിച്ച പ്രദർശന വിപണന മേള സന്ദർശിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അവസാനിക്കുന്നത് വരെ വിപണന മേള തുടരും. 30 ശതമാനം വിലക്കുറവിലാണ് വിൽപ്പന. ഷെല്ലിംഗ്, കട്ടിംഗ്, പീലിംഗ്, ഗ്രേഡിംഗ് തുടങ്ങിയ കശുഅണ്ടി സംസ്‌കരണ രീതി പരിചയപ്പെടുത്തുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. അത്യുത്പാദനശേഷിയുള്ള കശുമാവ് തൈകളും ഇവിടെ ലഭ്യമാണ്.
മന്ത്രിയെ കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ കശുമാവ് തൈ നൽകി സ്വീകരിച്ചു. മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോണും ഒപ്പമുണ്ടായിരുന്നു.