കൊല്ലം: വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഏഴാം വർഷവും തെരുവിൽ ക്രിസ്മസ് ആഘോഷിച്ചു. വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ്.സേവ്യർ വലിയവീട്, ജ്വാല വിമൻസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ, ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ എന്നിവർ ചേർന്ന് കരുതൽ അക്കാഡമി ഹാളിൽ കേക്ക് മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു .
വി കെയർ പാലിയേറ്റീവ് വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ, സാമൂഹ്യ പ്രവർത്തകൻ ഷിബു റാവുത്തർ, ശാന്തിനി പ്രകാശ്, സോജാ ലീൻ ഡേവിഡ്, ഉഷാകുമാരി, ബ്രിജിത്, ദീപ്തി എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി. തുടർന്ന് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാലിയേറ്റീവ് നഴ്സ് ലിജൻ ചാക്കോയ്ക്ക് കേക്ക് സമ്മാനിച്ചുകൊണ്ട് തെരുവോര കേക്ക് വിതരണം ആരംഭിച്ചു. ആശുപത്രിയിലും പരിസരത്തും ബസ് സ്റ്റാൻഡിലും ബോട്ട് ജെട്ടിയിലും പരിസരത്തും ഉൾപ്പെടെ തെരുവിൽ വി കെയർ പാലിയേറ്റീവ് വോളണ്ടിയർമാർ കേക്ക് വിതരണം ചെയ്തു.