കൊല്ലം: കിളിക്കൊല്ലൂർ തെക്കടത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് 4ന് മൂന്നാംകുറ്റി പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് രാത്രി 10ന് ക്ഷേത്രത്തിൽ എത്തിചേർന്ന് ദേവിക്ക് കാപ്പ് ചാർത്തി തോറ്റം പാട്ട് ആരംഭിക്കും. ജനുവരി 16 ന് പ്രതിഷ്‌ഠാ വാർഷികം, 17ന് തൃക്കൊടിയേറ്റ്, 19ന് ഉത്സവബലി, 23 ന് കളഭം, 25ന് കാവടിഘോഷയാത്ര മഞ്ഞനീരാട്ട്, പള്ളിവേട്ട 26ന് തൈപ്പൂയം പൊങ്കൽ മഹോത്സവം, ആറാട്ട്, 30ന് കുരുതി പൂജ. ക്ഷേത്രത്തിലെ ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര മൈതാനത്ത് കാർഷിക വ്യാപാര വിപണനമേള ഉണ്ടാവുമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ സജീവ് അമ്പാടിയിൽ, സെക്രട്ടറി പി. സുരേന്ദ്രനാഥ് ഴഎന്നിവർ അറിയിച്ചു..ഫോൺ: 9388745000