smsaaraka-
പി.ജെ.രാധാകൃഷ്ണന് നാടകപ്രവർത്തകൻ അഹമ്മദ് മുസ്ലീം സ്മാരാക പുരസ്കാരം സി.ആർ.മഹേഷ് എം.എൽ.എ നൽകുന്നു

തൊടിയൂർ: പ്രശസ്ത നാടക പ്രവർത്തകനും അഭിനേതാവുമായിരുന്ന അഹമ്മദ് മുസ്ലിമിന്റെ സ്മൃതിദിനം പുള്ളിമാൻ ലൈബ്രറിയും അഹമ്മദ് മുസ്ലിം സൗഹൃദ കൂട്ടായ്മയും ചേർന്ന് ആചരിച്ചു. അനുസ്മരണ യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നൂർശ്രീകുമാർ അദ്ധ്യക്ഷനായി. സന്ധ്യാ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.ജെ. രാധാകൃഷ്ണന് ഈ വർഷത്തെ അഹമ്മദ് മുസ്ലിം സ്മാരക പുരസ്കാരം സി.ആർ. മഹേഷ് എം.എൽ.എ സമർപ്പിച്ചു. ചക്കാലത്തറ മണിലാൽ, ഗോപിനാഥപണിക്കർ, സജീവ് മാമ്പറ, വടക്കുംതല ശ്രീകുമാർ , പി.ജെ.ഉണ്ണികൃഷ്ണൻ ,ഷിബു എസ്. തൊടിയൂർ, പ്രദീപ് ചെറിയഴീക്കൽ, വല്ലേ തറയിൽ നാസർ തുടങ്ങിയവർ സംസാരിച്ചു.