കൊട്ടാരക്കര: സ്ത്രീധനത്തിനെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സധ്യൈര്യം മുന്നോട്ട് എന്ന പരിപാടിയുടെ ഭാഗമായി മഹിളാ കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് പ്രസിഡന്റ് ജലജ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര കോൺഗ്രസ്

ഭവനിൽ നിന്ന് പുലമൺ ജംഗ്ഷനിലേക്ക് രാത്രി നടത്തം നടന്നു. സമാപനം കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രശ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നെല്ലിക്കുന്നം സുലോചന, രേഖ ഉല്ലാസ്,

ശോഭ പ്രശാന്ത്, അഡ്വ.ലക്ഷ്മി അജിത്, ശാലിനി വിക്രമൻ, ശ്രീലക്ഷ്മി, ഷിനു ജോസ്, ഉമാ കൃഷ്ണൻ, സൂസൻ അച്ചൻകുഞ്ഞ്, എലിസബത്ത് സജി, ലാലി ജോസഫ്, സരോജിനി ബാബു, ഷൈലജ മനോഹരൻ, സുനി പി. ബിനു, രാജി രാജൻ, തങ്കമ്മ എന്നിവർ പങ്കെടുത്തു.