കൊട്ടാരക്കര: പുത്തൂർ റൂറൽ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സി.പി.ഐ പാനലിന് ജയം. 11 അംഗ ഭരണസമിതിയിലേക്ക് സംവരണ മണ്ഡലങ്ങളിൽ നിന്നായി അഞ്ചുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ മണ്ഡലത്തിലേക്ക് എട്ടുപേർ മത്സരത്തിനുണ്ടായിരുന്നു. ബാങ്ക് പ്രസിഡന്റായിരുന്ന പുല്ലാമല കൃഷ്ണപിള്ള, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.മോനച്ചൻ എന്നിവരാണ് പരാജയപ്പെട്ടത്. ഭരണസമിതി അംഗങ്ങളായി ജി.രവീന്ദ്രൻ പിള്ള, കെ.സുരേന്ദ്രൻ പിള്ള, എൻ.രാജു, ബി.ശ്രീകുമാർ, സി.ജയപ്രകാശ്, പി.ദേവരാജൻ, ജെ.ബാബുരാജൻ, പി.പ്രവീൺ, അമ്പിളി.ബി.പിള്ള, ജി.ജയകല, ജെ.എസ്.ശകുന്തളാദേവി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.