കൊട്ടാരക്കര: പാവങ്ങളുടെ അത്താണിയായ സപ്ളൈകോ മാവേലി സ്റ്റോറുകൾ പൂട്ടാനുള്ള ഗൂഢ നീക്കങ്ങൾക്കെതിരെയും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ്
കുളക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലയപുരം സപ്ളൈകോ മാവേലി സ്റ്റോറിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഓ.രാജൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.അനിൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പാത്തല രാഘവൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ പെരുങ്കുളം, പൂവറ്റൂർ സുരേന്ദ്രൻ, സജയ് തങ്കച്ചൻ, എം.ആർ.ചന്ദ്രശേഖര പിള്ള, മഠത്തിനാപ്പുഴ അജയൻ,രാജി, അനിതാദേവി, ലാൽജി, ഗോപാലകൃഷ്ണൻ, കലയപുരം ശിവൻപിള്ള,ബിനു കാര്യാട്ട്, സുശീല സദാനന്ദൻ, ശശികുമാർ, ഒ.വർഗീസ്, പെരുങ്കുളം ഉണ്ണി, രേഷ്മ എന്നിവർ സംസാരിച്ചു.