ശാസ്താംകോട്ട: പ്രതിഷേധങ്ങൾക്കൊടുവിൽ വാട്ടർ അതോറിട്ടി പൈപ്പുകൾ മാറ്റി സ്ഥാപിച്ചു.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം കാവൽപ്പുര ജംഗ്ഷനിലും ഇളയപ്പൻനട ക്ഷേത്രത്തിന് സമീപവും മാസങ്ങളായി കുടിവെള്ളം പാഴാകുന്നത് കേരളാ കൗമുദി വാർത്ത നൽകിയിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും നിരവധി തവണ ജല അതോറിട്ടി അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരം വൈകുകയായിരുന്നു.
കാലപ്പഴക്കം ചെന്നവ മാറ്റി
ശാസ്താംകോട്ടയിൽ നിന്ന് ചവറയിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്ന വലിയ പൈപ്പുകളിലെ തകരാറുമൂലമായിരുന്നു വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നത്. കാലപ്പഴക്കം ചെന്ന കൂറ്റൻ പൈപ്പുകൾ നീക്കം ചെയ്ത് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്.