ചവറ : പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തുക, സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചവറ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്ലെഴുത്ത്മുക്ക് സപ്ലൈകോ ഔട്ട് ലെറ്റിന് മുന്നിൽ കൂട്ട ധർണ നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഫേബ സുദർശൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ.ജയപ്രകാശ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ജി. സേതുനാഥൻ പിള്ള, ചക്കിനാൽ സനൽകുമാർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചെഴുത്തു ഗിരീഷ്, പവിഴപറമ്പിൽ പുഷ്പരാജൻ, അഡ്വ.സുരേഷ് കുമാർ, പ്രഭ, ജിജി, ജയചന്ദ്രൻ, വിനു മംഗലത്ത്, റോസ് ആനന്ദ്, യോഹന്നാൻ, എൽ.അരവിന്ദൻ, രാജു തുടങ്ങിയവർ സംസാരിച്ചു.