eye-
ലയൺസ് ക്ലബ്‌ കുട്ടികളുടെ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ചവറ : എല്ലാ കുട്ടികൾക്കും കാഴ്ച എന്ന മുദ്രാവാക്യവുമായി ലയൺസ് ഇന്റർനാഷണൽ വിഭാവനം ചെയ്ത സൈറ്റ് ഫോർ കിഡ്സ്‌ ( എസ്.എഫ്.കെ) എന്ന പ്രോഗ്രാമിന്റെ ഭാഗമായി ചവറ ലയൺസ് ക്ലബ്‌ കുട്ടികളുടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ചവറ ഗേൾസ് ഹൈസ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അജേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭ അദ്ധ്യക്ഷനായി. കെ.എം.എം.എൽ അഡ്മിനിസ്ട്രേഷൻ ഹെഡ് വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ക്ലബ് അംഗങ്ങളായ ഹരി കുമാർ, ആംസ് ,റിയാസ്, അഭിലാഷ് ചന്ദ്രൻ, ബ്രിജേഷ്, സജിൽ ദത്ത്, ശ്യാം, ശ്രീനിവാസൻ, ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.

കാഴ്ചവൈകല്യം ഉണ്ടെന്ന് കണ്ടെത്തിയ 50 ഓളം കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യും.